ഇൻഷ്വറൻസിൽ 100 ശതമാനം വിദേശ പങ്കാളിത്തം

Sunday 03 May 2026 12:54 AM IST

കേന്ദ്ര വിജ്ഞാപനമായി

കൊച്ചി: ഇൻഷ്വറൻസ് കമ്പനികളിൽ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സർക്കാറിന്റെ മുൻകൂർ അനുമതി നേടാതെ ഇൻഷ്വറൻസ് രംഗത്ത് വിദേശ കമ്പനികൾക്ക് സമ്പൂർണ ഉടമസ്ഥാവകാശം നേടാൻ ഇതോടെ അവസരമൊരുങ്ങും. ഇൻഷ്വറൻസ് റെഗുലേറ്ററി ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ നിയമപരമായ അംഗീകാരം നേടി ആഭ്യന്തര കമ്പനികളെ ഏറ്റെടുക്കാനാകും.

എൽ.ഐ.സിയിൽ വിദേശ പങ്കാളിത്തം 20 ശതമാനം

പുതിയ വിജ്ഞാപനം അനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷനിലെ(എൽ.ഐ.സി) പരമാവധി വിദേശ ഓഹരി പങ്കാളിത്തം 20 ശതമാനമാകും.