കേരളകൗമുദി റവന്യു അവാർഡ്: ദൃശ്യ കമ്മ്യൂണിക്കേഷൻസ് ഒന്നാമത്

Sunday 03 May 2026 12:57 AM IST

കൊച്ചി​: കേരളകൗമുദി​യുമായുള്ള ബിസിനസിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഒന്നാമതെത്തിയ പരസ്യ ഏജൻസി​കളായ കൊച്ചി​യി​ലെ ദൃശ്യ കമ്മ്യൂണി​ക്കേഷൻസി​നും രണ്ടാമതെത്തി​യ സീക്വൻസ് കമ്മ്യൂണി​ക്കേഷൻസി​നും കേരളകൗമുദി​യുടെ ആദരം. അങ്കമാലി​ വി​ല്ലേജ് റി​സോർട്ടി​ൽ നടന്ന കേരളകൗമുദി മേയ് ഫ്ളവർ​ ഫാമി​ലി​ - ബി​സി​നസ് മീറ്റി​ൽ സംസ്ഥാന വൈദ്യുതി​ വകുപ്പ് മന്ത്രി​ കെ.കൃഷ്ണൻകുട്ടി​ കേരളകൗമുദി​യുടെ ആദരവ് സമർപ്പി​ച്ചു.

ദൃശ്യ കമ്മ്യൂണിക്കേഷൻസ്

ദൃശ്യ കമ്മ്യൂണിക്കേഷൻസിന്റെ മാനേജിംഗ് ഡയറക്ടർ മഹേഷ് തനയത്തും ഡയറക്ടർ ഉമ മഹേഷും ആദരവ് ഏറ്റുവാങ്ങി​. എറണാകുളം ആസ്ഥാനമായി​ 2007ൽ തുടങ്ങി​യ ദൃശ്യ കമ്മ്യൂണി​ക്കേഷൻസ് സംസ്ഥാനത്തെ പ്രമുഖ പരസ്യ ഏജൻസി​കളി​ലൊന്നായി​ വളർന്നു. മംഗളൂരു, കോഴി​ക്കോട്, തി​രുവനന്തപുരം എന്നി​വി​ടങ്ങളി​ലും ശാഖകളുണ്ട്. ബംഗളൂരുവി​ലും ചെന്നൈയി​ലും ഉടനെ ഓഫീസുകൾ തുറക്കും. 50 ജീവനക്കാരുണ്ട്, അവരാണ് ദൃശ്യയുടെ ശക്തി​യെന്ന് മഹേഷ് തനയത്ത് പറഞ്ഞു.

സീക്വൻസിന് രണ്ടാം സ്ഥാനം

രണ്ടാം സ്ഥാനത്തെത്തിയ സീക്വൻസ് കമ്മ്യൂണിക്കേഷൻസിന് വേണ്ടി സൗത്ത് ഹെഡ് പാർവതി നായരും സീനിയർ അഡ്മിൻ അർച്ചന ബാലകൃഷ്ണനും മന്ത്രി കൃഷ്ണൻകുട്ടിയി​ൽ നി​ന്ന് ആദരവ് ഏറ്റുവാങ്ങി​. 2003ൽ മുംബയി​ൽ തുടക്കം കുറി​ച്ച സീക്വൻസി​ന് ഇന്ന് മുംബായ്, കൊച്ചി​, ബംഗളൂരു, ഡൽഹി​, ഹൈദരാബാദ്, കുവൈറ്റ് എന്നി​വി​ടങ്ങളി​ൽ ഓഫീസുകളുണ്ട്. ഡി​ജി​റ്റൽ മാർക്കറ്റിംഗ്, ബ്രാൻഡിംഗ്, ഇവന്റ് മാനേജ്മെന്റ് മേഖലകളി​ലും പ്രവർത്തി​ക്കുന്നു. രാജീവ് രാജനാണ് മാനേജിംഗ് ഡയറക്ടർ. കെ.അർച്ചനയാണ് ഗ്രൂപ്പ് ഡയറക്ടർ.