കൊച്ചി: അന്തരിച്ച പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ സ്മരണ നിലനിർത്തുന്നതിനും ഹിന്ദുസ്ഥാനി സംഗീതം പ്രോത്സാഹി പ്പിക്കുന്നതിനും സ്ഥാപിക്കുന്ന ഉമ്പായി മ്യൂസിക് കോളേജിന് മലബാർ ഗ്രൂപ്പിന്റെ പിന്തുണ. മലബാർ ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന കുറ്റിക്കാട്ടൂരിലെ മൊണ്ടാന എസ്റ്റേറ്റിൽ മ്യൂസിക് കോളജിന് 20 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകി. മലബാർ ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ ചെയർമാൻ എം.പി. അഹമ്മദ് ഭൂമിയുടെ രേഖ ഉമ്പായി മ്യൂസിക് അക്കാദമി പ്രസിഡന്റ് കെ.ഷംസുദ്ദീന് കൈമാറി. കോഴിക്കോടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉമ്പായിയുടെ സ്മരണാർത്ഥം ഇത്തരമൊരു സംരംഭത്തെ പിന്തുണയ്ക്കാൻ കഴിഞ്ഞതിൽ മലബാർ ഗ്രൂപ്പിന് വലിയ സന്തോഷമുണ്ടെന്ന് എം.പി. അഹമ്മദ് പറഞ്ഞു. ചടങ്ങിൽ മലബാർ ഗ്രൂപ്പ് മാനേജ്മെന്റ് അംഗങ്ങളും ഉമ്പായി മ്യൂസിക് അക്കാദമി ഭാരവാഹികളും പങ്കെടുത്തു. മലബാർ ഗ്രൂപ്പിന്റെ ലാഭത്തിന്റെ അഞ്ച് ശതമാനം വിവിധ ജനക്ഷേമ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുന്നുണ്ട്. ഇന്ത്യയിൽ 134 കോടിയോളം രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്.
കാപ്: ഉമ്പായി മ്യൂസിക് കോളേജ് നിർമ്മാണത്തിന് മലബാർ ഗ്രൂപ്പ് വിട്ടുനൽകിയ ഭൂമിയുടെ രേഖ ചെയർമാൻ എം.പി. അഹമ്മദ് ഉമ്പായി മ്യൂസിക് അക്കാദമി പ്രസിഡന്റ് കെ.ഷംസുദ്ദീന് കൈമാറുന്നു. ഒ. അഷർ (മലബാർ ഗ്രൂപ്പ് എം.ഡി. ഇന്ത്യ ഓപ്പറേഷൻസ്), കെ.ടി ജലീൽ (മലബാർ ഗ്രൂപ്പ് കോർപ്പറേറ്റ് ഹെഡ്), വി.എസ്. ഷറീജ് (മലബാർ ഗ്രൂപ്പ് കോർപ്പറേറ്റ് ഹെഡ്), വി.എസ്. ഷഫീഖ് (റീജിയണൽ ഹെഡ് ), ജേക്കബ് ജേക്കബ് (ഗ്രൂപ്പ് ചീഫ് ഹ്യൂമൺ റിസോഴ്സ് ഓഫീസർ), എസ്. രാമകൃഷ്ണൻ (ഗ്രൂപ്പ് ചീഫ് ഫിനാൻസ് ഓഫീസർ), കെ. അബ്ദുൾ സലാം (ജ.സെക്രട്ടറി. ഉമ്പായി മ്യൂസിക് അക്കാദമി) തുടങ്ങിയവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |