കൊച്ചി: 95-ാം വാർഷികത്തിന്റെ ഭാഗമായി ആഘോഷപരിപാടികൾക്ക് തുടക്കംകുറിച്ച് ധനലക്ഷ്മി ബാങ്ക്. പൂങ്കുന്നം പുഷ്പഗിരി ശാഖയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ബാങ്കിന്റെ ദീർഘകാല ഉപഭോക്താക്കളെ ചടങ്ങിൽ ആദരിച്ച് ഉപഹാരങ്ങൾ നൽകി. ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായ കാപ്ടൻ സുശീല മേനോൻ മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് റീജിയണൽ മാനേജർ അനൂപ് നായർ, അസി.ജനറൽ മാനേജർ അഭിരാം ഉണ്ണി, പുഷ്പഗിരി ബ്രാഞ്ച് മാനേജർ ദീപേഷ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കൂടാതെ തൃശ്ശൂർ ഹൈസൺ മോട്ടോഴ്സുമായി സഹകരിച്ച് ബാങ്കിന്റെ പുഷ്പഗിരി ശാഖയിൽവച്ച് ഉപഭോക്താക്കൾക്കായി വാഹന വായ്പാമേളയും സംഘടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |