SignIn
Kerala Kaumudi Online
Thursday, 19 September 2024 8.45 PM IST

കയറ്റുമതി തയ്യാറെടുപ്പ് സൂചിക: സ്ഥാനമിടിഞ്ഞ് കേരളം രണ്ടാംതവണയും ഗുജറാത്ത് ഒന്നാമത്

Increase Font Size Decrease Font Size Print Page
df

ന്യൂഡൽഹി: നീതി ആയോഗ് തയ്യാറാക്കിയ 2021ലെ സംസ്ഥാനങ്ങളുടെ കയറ്റുമതി തയ്യാറെടുപ്പ് സൂചികയിൽ 10-ാം സ്ഥാനത്ത് നിന്ന് 16ലേക്ക് താഴ്ന്ന് കേരളം. അതേസമയം, തുടർച്ചയായി രണ്ടാം തവണയും ഗുജറാത്താണ് ഒന്നാംസ്ഥാനത്ത്. സൂചികയിൽ ഗുജറാത്തിന്റെ സ്‌കോർ 78.86ഉം കേരളത്തിന്റേത് 40.92ഉം ആണ്

മഹാരാഷ്ട്ര (77.14), കർണാടക (61.72), തമിഴ്‌നാട് (56.84), ഹരിയാന (53.20) എന്നീ സംസ്ഥാനങ്ങളാണ് ഗുജറാത്തിന് പിന്നാലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. രാജ്യത്തെ ആകെ കയറ്റുമതിയുടെ 75 ശതമാനവും സംഭാവന ചെയ്യുന്നത് പട്ടികയിലുള്ള ആദ്യ ആറ് സംസ്ഥാനങ്ങളാണ്. അരുണാചൽ പ്രദേശാണ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള സംസ്ഥാനം. 11.8 ആണ് അരുണാചൽ പ്രദേശിന്റെ സ്‌കോർ.

അതേസമയം, കയറ്റുമതിയിൽ തീരദേശ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം ഏഴാമതാണ്. 2020ൽ ആറാംസ്ഥാനമായിരുന്നു ഈ വിഭാഗത്തിൽ കേരളത്തിനുണ്ടായിരുന്നത്. നയങ്ങൾ, ബിസിനസ് ഇക്കോസിസ്റ്റം, കയറ്റുമതി ഇക്കോസിസ്റ്റം, കയറ്റുമതി പ്രകടനം എന്നീ നാല് ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയത്. സംസ്ഥാനങ്ങൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരം വർദ്ധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സൂചിക പ്രസിദ്ധീകരിക്കുന്നത്.

നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറാണ് 2021ലെ സംസ്ഥാനങ്ങളുടെ കയറ്റുമതി തയ്യാറെടുപ്പ് സൂചിക പുറത്തുവിട്ടത്.

 കേരളം : 40.92

 ഗുജറാത്ത് : 78.86

സൂചികയിലെ ആദ്യ 10 സംസ്ഥാനങ്ങൾ

1.ഗുജറാത്ത്

2.മഹാരാഷ്ട്ര

3.കർണാടക

4.തമിഴ്‌നാട്

5. ഹരിയാന

6.ഉത്തർ പ്രദേശ്

7.മദ്ധ്യപ്രദേശ്

8.പഞ്ചാബ്

9.ആന്ധ്രാപ്രദേശ്

10.തെലുങ്കാന

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.