ന്യൂഡൽഹി∙ ഐ.ടി കമ്പനിയായ ഇൻഫോസിസിന് മാർച്ചിൽ അവസാനിച്ച പാദത്തിൽ 5,686 കോടി രൂപ ലാഭം. മുൻ വർഷം ഇതേകാലയളവിൽ 5,076 കോടി രൂപയായിരുന്നു ലാഭം; 12ശതമാനത്തിന്റെ വർദ്ധന. വരുമാനം 22.7ശതമാനം വർദ്ധിച്ച് 32,276 കോടി രൂപയായി. 2021–22 സാമ്പത്തിക വർഷം കമ്പനിയുടെ ലാഭം 14.3ശതമാനം വർദ്ധിച്ച് 22,110 കോടി രൂപയാണ്. വരുമാനം 21ശതമാനം വർദ്ധിച്ച് 1,21,641 കോടിയിലെത്തുകയും ചെയ്തു. 2022–23 സാമ്പത്തിക വർഷം വരുമാനത്തിൽ 13–15ശതമാനം വർദ്ധനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഓഹരിയൊന്നിന് 16 രൂപ ഡിവിഡന്റ് നൽകാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |