കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണവില വർദ്ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർദ്ധിച്ച് ഗ്രാമിന് 4,775 രൂപയും പവന് 38,200 രൂപയുമാണ് ഇന്നലത്തെ നിരക്ക്. ശനിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇടിഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 15ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,715 രൂപയും പവന് 37,720 രൂപയുമാണ്. ഏറ്റവും ഉയർന്ന വിലയാകട്ടെ ഗ്രാമിന് 4,835 രൂപയും പവന് 38,680 രൂപയുമാണ്. ഈമാസം 11 മുതൽ 14 വരെ ഈ വിലയിലാണ് വ്യാപാരം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |