കൊച്ചി: ഡിസൈൻ രംഗത്തെ അന്താരാഷ്ട്ര പ്രവണതകൾ അവതരിപ്പിക്കാനും അനുവർത്തിക്കാനും ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ ആതിഥേയത്വം വഹിക്കുന്ന കൊച്ചി ഡിസൈൻ വീക്ക് 16, 17 തീയതികളിൽ ബോൾഗാട്ടി ഐലൻഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഡിസൈനുമായി ബന്ധപ്പെട്ട മേഖലകളിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുൾപ്പെടെ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ രാജ്യാന്തര വിദഗ്ദ്ധരുൾപ്പെടെ 2500 ലേറെ പേർ പങ്കെടുക്കും. ആർക്കിടെക്ടുകൾ, ഇന്റീരിയർ ഡിസൈനർമാർ, ബിൽഡർമാർ, സർക്കാർ പ്രതിനിധികൾ എന്നിവരെ ഒരുമിച്ചു പങ്കെടുപ്പിക്കുന്ന ആദ്യ ഉച്ചകോടിയെന്ന പ്രത്യേകതയും ഡിഡൈൻ വീക്കിനുണ്ട്. അന്തർദേശീയ വ്യവസായ സ്ഥാപനങ്ങളായ വേൾഡ് ഡിസൈൻ ഓർഗനൈസേഷൻ, വേൾഡ് ഡിസൈൻ കൗൺസിൽ എന്നിവയ്ക്ക് പുറമേ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്‌സ് (ഐ.ഐ.ഐ.ഡി), തുടങ്ങിയ ദേശീയ സ്ഥാപനങ്ങളും കൊച്ചി ഡിസൈൻ വീക്കുമായി സഹകരിക്കുന്നുണ്ട്.
പ്രചാരണത്തിന് ഇ സൈക്കിൾ
അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്ന കൊച്ചി ഡിസൈൻ വീക്കിൽ സംഘാടനത്തിനും പ്രചാരണത്തിനും വൈദ്യുത സൈക്കിളുകളിലാണ്
ഉപയോഗിക്കുന്നത്. ഇതിനായി വാൻ മൊബിലിറ്റി എന്ന കമ്പനി 4 വൈദ്യുത സൈക്കിളുകൾ നൽകിയിട്ടുണ്ട്. ഡിസൈൻ വീക്കിൽ സുസ്ഥിര ലക്ഷ്യങ്ങൾ പാലിക്കുന്നതിനുള്ള സഹകരണമെന്ന രീതിയിലാണ് ഇ സൈക്കിളുകൾ നൽകിയതെന്ന് വാൻ മൊബിലിറ്റി സി.ഇ.ഒ ജിത്തു സുകുമാരൻ പറഞ്ഞു. ഇലക്ട്രിക് ഗതാഗത സംവിധാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ടിരിക്കുന്ന കമ്പനിയാണ് വാൻ മൊബിലിറ്റി. വളരെ വ്യത്യസ്തമാർന്ന ഡിസൈനാണ് സൈക്കിളിന്റേത്. മലിനീകരണത്തിനെതിരായ വലിയ സന്ദേശത്തിനൊപ്പം വാൻ മൊബിലിറ്റിയുടെ ഡിസൈൻ രീതിയും അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
''പരിസ്ഥിതി സൗഹൃദപരിപാടികൾ സംഘടിപ്പിക്കാൻ പൊതുജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം ഉണ്ടാക്കുന്നതിനാണ് കൊച്ചി ഡിസൈൻ വീക്കിന്റെ നോട്ടീസ് വിതരണം ഉൾപ്പെടെയുള്ള പ്രചാരണത്തിന് ഇ സൈക്കിൾ ഉപയോഗിക്കുന്നത്''
:കീർത്തി തിലകൻ,
ഓപ്പറേഷൻസ് ആൻഡ് പാർട്ണർഷിപ്പ് മേധാവി,
ഡിസൈൻ വീക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |