SignIn
Kerala Kaumudi Online
Thursday, 19 September 2024 2.11 PM IST

ഇസാഫ് ബാങ്കും നബാർഡും സഹകരിക്കുന്നു

Increase Font Size Decrease Font Size Print Page
esaf

തൃശൂർ: പ്രാദേശികതല സാമ്പത്തിക ശാക്തീകരണവും സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നബാർഡുമായി സഹകരിച്ച് ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് പ്രാദേശിക സുസ്ഥിര സാമ്പത്തിക വികസന പരിശീലന പദ്ധതി നടപ്പാക്കുന്നു. ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കെ. പോൾ തോമസ് അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങൾ മുഖേന‌യാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിലേക്കായി 14 ജില്ലകളിൽ നിന്നായി 300 പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. പദ്ധതിയുടെ കൈപ്പുസ്‌തക പ്രകാശനം നബാർഡ് ചീഫ് ജനറൽ മാനേജർ പി. ബാലചന്ദ്രൻ നിർവഹിച്ചു. ബുദ്ധിപരമായി വായ്പയെടുക്കൽ, വായ്പയിലെ അച്ചടക്കം, കടക്കെണിയിൽ നിന്ന് വിജയം എന്നീ ഹ്രസ്വ വീഡിയോകളും ചടങ്ങിൽ അവതരിപ്പിച്ചു. ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ്, കില ചെയർ ഡോ. അജിത് കാളിയത്ത് തുടങ്ങിയവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, NABARD, ESAF BANK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.