വൈത്തിരി: ബീക്രാഫ്റ്റ് ഹണി മ്യൂസിയം നൽകുന്ന തേനീച്ച വളർത്തൽ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന കർഷകർക്ക് 50 ശതമാനം സബ്സിഡി നിരക്കിൽ തേനീച്ചക്കൂടുകൾ നൽകും. തേനീച്ചക്കൂടുകൾ ആവശ്യമുള്ളവർ സബ്സിഡി കിഴിച്ചുള്ള തുക മുൻകൂർ അടയ്ക്കണം. ഫോട്ടോ, റേഷൻ കാർഡ് എന്നിവസഹിതം പഴയ വൈത്തിരി ചാരിറ്റിയിലെ ബീക്രാഫ്റ്റ് ഹണി മ്യൂസിയത്തിൽ നേരിട്ടെത്തി അപേക്ഷിക്കാം. ഫോൺ: 92070 79002 വാട്സ് ആപ്പിലും അപേക്ഷിക്കാം (നമ്പർ: 95626 73006)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |