കൊച്ചി: പ്രമുഖ ആഭരണ ബ്രാൻഡായ കല്യാൺ ജുവലേഴ്സ് ഈവർഷത്തെ ഫോർച്യൂൺ ഇന്ത്യ 500 പട്ടികയിൽ ഇടംനേടി. വിറ്റുവരവും മൊത്തവരുമാനവും അടിസ്ഥാനമാക്കി ഫോർച്യൂൺ മാഗസിൻ തയ്യാറാക്കുന്നതാണ് ഇന്ത്യയിലെ ഏറ്റവും വലിയ 500 കമ്പനികളുടെ പട്ടിക. 164-ാം സ്ഥാനത്താണ് കല്യാൺ. ആദ്യമായാണ് പട്ടികയിൽ കല്യാൺ ജുവലേഴ്സ് ഇടംനേടുന്നത്.
ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കല്യാൺ ജുവലേഴ്സിന്റെ പ്രതിബദ്ധതയും ഉപഭോക്തൃപിന്തുണയുമാണ് നേട്ടത്തിന് പിന്നിലെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസാണ് പട്ടികയിൽ ഒന്നാമത്. 2019ൽ ഡിലോയിറ്റിന്റെ ഗ്ളോബൽ ടോപ്പ് 100 ലക്ഷ്വറി ബ്രാൻഡ്സ് പട്ടികയിലും കല്യാൺ ജുവലേഴ്സ് ഇടംപിടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |