SignIn
Kerala Kaumudi Online
Thursday, 19 September 2024 9.18 AM IST

നന്തിലത്ത് ജി-മാർട്ട് പഞ്ച് പഞ്ച് ഓഫർ വിജയികളെ പ്രഖ്യാപിച്ചു

Increase Font Size Decrease Font Size Print Page
nandilath

കൊച്ചി: ഗോപു നന്തിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി-മാർട്ട് റംസാൻ, ക്രിസ്‌മസ്, ന്യൂ ഇയർ ആഘോഷങ്ങൾ കോർത്തിണക്കി ഒരുക്കിയ ജി-മാർട്ട് പഞ്ച് പഞ്ച് ഓഫർ വിജയികളെ പ്രഖ്യാപിച്ചു. 350 ഗൃഹോപകരണങ്ങൾ സമ്മാനമായി നേടിയവരെയും 10 ടാറ്റാ പഞ്ച് ബമ്പർ സമ്മാനജേതാക്കളെയുമാണ് ഇടപ്പള്ളി ഷോറൂമിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുത്തത്.

ഹൈബി ഈഡൻ എം.പി., ഉമ തോമസ് എം.എൽ.എ., മുനിസിപ്പൽ ചെയർപേഴ്‌സൺ സീമാ കണ്ണൻ, വൈസ് ചെയർപേഴ്‌സൺ സൽമാ അബൂബക്കർ, പ്രതിപക്ഷ നേതാവ് ഹെന്നി ബേബി, വാർഡ് കൗൺസിലർ സഹന എന്നിവർ ചേർന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, എക്‌സിക്യുട്ടീവ് ഡയറക്‌ടർ അർജുൻ നന്തിലത്ത്, ഡയറക്‌ടർ ഐശ്വര്യ നന്തിലത്ത്, സി.ഇ.ഒ പി.എ.സുബൈർ, അഡ്മിനിസ്‌ട്രേഷൻ മാനേജർ എൻ.പി.ജോയി തുടങ്ങിയവർ സംബന്ധിച്ചു.

വിജയികൾ ഉടൻ സമീപത്തെ ജി-മാർട്ട് ഷോറൂം സന്ദർശിക്കണമെന്ന് ചെയർമാൻ ഗോപു നന്തിലത്ത് പറഞ്ഞു. വിവരങ്ങൾക്ക് ജി-മാർട്ട് ഫേസ്ബുക്ക് പേജ് വഴിയോ വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടണം.

 പഞ്ച് കാർ ജേതാക്കൾ

സുൾഫിക്കർ (കരുനാഗപ്പള്ളി), ഷെസിൻ മഹ്‌റൂഫ് (കണ്ണൂർ), ശ്യാംനാഥ് (കരുനാഗപ്പള്ളി), റജീന (കണ്ണൂർ), പാലു (എറണാകുളം), ഷഹബാസ് (മഞ്ചേരി), തോമസ് വർഗീസ് (ആലപ്പുഴ), സജീവ് പി.ആർ (തൃശൂർ), ജെമ്മി ജെറി ജോൺ (എറണാകുളം), ബിനു (ആറ്റിങ്ങൽ).

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, GOPU NANDILATH, PUNCH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.