തൃശൂർ: കല്യാൺ ജുവലേഴ്‌സിന്റെ ലൈഫ് സ്റ്റൈൽ ആഭരണ ബ്രാൻഡായ കാൻഡിയറിന്റെ അംബാസഡറായി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ നിയമിച്ചു. കാൻഡിയറിന്റെ സാന്നിദ്ധ്യം രാജ്യത്തെമ്പാടും വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നിയമനം. മൾട്ടിമീഡിയ, ഡിജിറ്റൽ, ടെലിവിഷൻ, പ്രിന്റ്, ഇൻസ്റ്റോർ എക്‌സ്‌പീരിയൻസ് പ്രചാരണങ്ങളിലും ഷാരൂഖ് ഖാൻ പങ്കാളിയാകും. ജീവിതശൈലിയുമായി യോജിക്കുന്ന വ്യക്തിത്വം പ്രകടിപ്പിക്കുന്ന ഓരോ അവസരത്തിനും അനുയോജ്യമായ ആഭരണങ്ങൾ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾ രൂപപ്പെടുകയാണെന്ന് കാൻഡിയർ ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.
ആധുനിക അഭിരുചികൾക്ക് ചേരും വിധം വൈവിദ്ധ്യമാർന്ന രൂപകൽപ്പനകളടങ്ങിയ ശേഖരങ്ങളിലൂടെ ലൈഫ് സ്റ്റൈൽ ആഭരണരംഗത്ത് സവിശേഷമായ സ്ഥാനമുറപ്പിക്കാൻ കാൻഡിയറിനായിട്ടുണ്ട്. ആഭരണങ്ങൾ എപ്പോഴും സ്‌നേഹവും ഓർമ്മകളും വ്യക്തിത്വവും ശക്തമായി പ്രകടിപ്പിക്കുന്നവയാണെന്ന് ഷാരൂഖ് ഖാൻ പറഞ്ഞു. കല്യാൺ ജുവലേഴ്‌സിന്റെ ഭാഗമായ കാൻഡിയറുമായി സഹകരിക്കുന്നത് ആവേശകരമാണ്. ആളുകൾ ആഭരണങ്ങൾ എങ്ങനെ അണിയുന്നു, സമ്മാനമായി നൽകുന്നു എന്നിവയെക്കുറിച്ചുള്ള ആധുനികവും നവീനവുമായ കാഴ്ചപ്പാടുകൾ കാൻഡിയറിനുണ്ടെന്നും ഷാരൂഖ് ഖാൻ പറഞ്ഞു. ഉപയോക്താക്കൾക്കായി തടസങ്ങളില്ലാത്ത ഓമ്‌നിചാനൽ രീതിയും കാൻഡിയർ അവതരിപ്പിച്ചു. ഇതിലൂടെ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലും റീട്ടെയിൽ ഷോപ്പുകളിലും എളുപ്പത്തിൽ ആഭരണം തെരഞ്ഞെടുക്കാനും ഷോപ്പിംഗ് നടത്താനുമാകും. 10,000 രൂപ മുതൽ ആരംഭിക്കുന്ന ആഭരണ ശേഖരങ്ങളാണ് കാൻഡിയർ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെമ്പാടുമായി 75ൽ അധികം റീട്ടെയ്ൽ സ്റ്റോറുകൾ കാൻഡിയറിന് ഇപ്പോഴുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |