തൃപ്പൂണിത്തുറ: പീപ്പിൾസ് അർബൻ കോഓപ്പറേറ്റീവ് ബാങ്ക് അംഗങ്ങൾക്ക് 12 ശതമാനം ലാഭവിഹിതം നൽകാൻ വാർഷിക പൊതുയോഗം തീരുമാനിച്ചു. സ്വർണപ്പണയ വായ്പ, ഭവന വായ്പ, ബിസിനസ് വായ്പ എന്നിവയ്‌ക്ക് പലിശ കുറയ്‌ക്കുന്നതായി ഹെഡ് ഓഫീസിലെ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ബാങ്ക് ചെയർമാൻ ടി.സി. ഷിബു പ്രഖ്യാപിച്ചു. ഇന്ന് മുതൽ ബാങ്കിൽ ഡിവിഡന്റ് വിതരണം ആരംഭിക്കും.
തുടർന്നു നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെയും ജീവനക്കാരുടെയും കുട്ടികളെ അനുമോദിച്ചു. കുട്ടികൾക്കുള്ള പുരസ്കാര വിതരണം ചെയർമാൻ ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സോജൻ ആന്റണി, ഭരണസമിതി അംഗങ്ങളായ എസ്. ഗോകുൽദാസ്, അഡ്വ. എസ്. മധുസൂദനൻ, വി.വി ഭദ്രൻ, അബ്ദുൽ റഹീം എൻ.കെ., ദാസൻ കെ.എൻ, അഡ്വക്കേറ്റ് വി.സി. രാജേഷ്, പ്രീതി ടി.വി, സുമയ്യ ഹസൻ, ഇ.ടി. പ്രതീഷ്, ബോർഡ് ഒഫ് മാനേജ്മെന്റ് ചെയർമാൻ കെ.കെ. രാമചന്ദ്രൻ, ബോർഡ് ഒഫ് മാനേജ്മെന്റ് അംഗങ്ങളായ ഇ.കെ. ഗോകുലൻ, ഡോ. ശശികുമാർ, കെ.എസ്. രവീന്ദ്രൻ എന്നിവർ വിദ്യാർത്ഥികൾക്ക് പുരസ്കാരം നൽകി. അനുമോദന സമ്മേളനത്തിൽ ബാങ്ക് സി.ഇ.ഒ കെ. ജയപ്രസാദ് സ്വാഗതം ആശംസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |