കൊച്ചി: മികച്ച സ്വീകാര്യതനേടുന്ന സി.എൻ.ജി ശ്രേണിയിലും വിജയക്കുതിപ്പിന് ടൊയോട്ടയുടെ പടയൊരുക്കം. ടൊയോട്ട ഗ്ളാൻസ, അർബൻ ക്രൂസർ ഹൈറൈഡർ മോഡലുകൾക്കാണ് സി.എൻ.ജി ഹൃദയം ലഭിക്കുന്നത്.
ഈവർഷാദ്യം വിപണിയിലെത്തുകയും മികച്ച വില്പനസ്വന്തമാക്കുകയും ചെയ്ത പ്രീമിയം ഹാച്ച്ബാക്ക് ഗ്ളാൻസയുടെ എസ്, ജി എന്നീ വേരിയന്റുകൾക്ക് മാനുവൽ ട്രാൻസ്മിഷനൊപ്പം സി.എൻ.ജിയും ഇനി ലഭിക്കും.
അർബൻ ക്രൂസർ ഹൈറൈഡറിന്റെയും എസ്, ജി വേരിയന്റുകൾക്കാണ് ഫാക്ടറി ഫിറ്റഡ് സി.എൻ.ജി കിറ്റ് ലഭ്യമാക്കുന്നത്.ഇവയ്ക്കൊപ്പവും മാനുവൽ ട്രാൻസ്മിഷൻ സംവിധാനമാണുണ്ടാവുക. അർബൻ ക്രൂസർ ഹൈറൈഡറിന്റെ നിലവിലെ സെൽഫ്-ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക്, നിയോ ഡ്രൈവ് വേരിയന്റുകൾക്കൊപ്പമാണ് സി.എൻ.ജി താരങ്ങളും അണിനിരക്കുന്നത്.
കിലോഗ്രാമിന് 30.61കിലോമീറ്ററാണ് ഗ്ളാൻസ സി.എൻ.ജിയുടെ മൈലേജ് വാഗ്ദാനം. ഹൈറൈഡറിന്റേത് 26.1 കിലോമീറ്റർ. 1.5 ലിറ്റർ കെ-സീരീസ് എൻജിനും 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമാണുള്ളത്.
▶ ടൊയോട്ട ഗ്ളാൻസ ഇ-സി.എൻ.ജിക്ക് എസ് വേരിയന്റിന്
8.43 ലക്ഷം രൂപയും ജി വേരിയന്റിന് 9.46 ലക്ഷം രൂപയുമാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |