റിയാദ് : മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 17ന് സൗദി അറേബ്യയിലേക്ക്. മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സർക്കാർ ആഗോള തലത്തിൽ ഒരുക്കിയിട്ടുള്ള വേദിയായ മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ റിയാദ്, ദമ്മാം, ജിദ്ദ മേഖലകളിൽ മലയാള ഉത്സവം പൊതുപരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും. 17ന് ദമ്മാമിലും 18ന് ജിദ്ദയിലും 18ന് റിയാദിലുമാണ് പൊതുപരിപാടികൾ.
മുഖ്യമന്ത്രിക്ക് പുറമേ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, നോർക്ക ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. മൂന്നിടത്തും പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിക്കുമെന്ന് സൗദിയിലെ മലയാളം മിഷൻ ഭാരവാഹികൾ അറിയിച്ചു.
2023 ഒക്ടോബറിൽ സൗദി അറേബ്യയിൽ വച്ച് ലോക കേരള സഭയുടെ പ്രാദേശിക സമ്മേളനം നടത്താൻ നിശയിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്തിനെ തുടർന്ന് മുഖ്യമന്ത്രിയുടെ യാത്ര റദ്ദാക്കിയിരുന്നു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |