മുംബയ്: കൊച്ചിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. മുംബയിലേക്ക് പുറപ്പെട്ട AI 2744 നമ്പർ വിമാനമാണ് അപകടത്തിൽപെട്ടത്. ലാൻഡിംഗിനിടെ കനത്ത മഴയെത്തുടർന്നാണ് റൺവേയിൽ നിന്ന് തെന്നിമാറിയത്.
യാത്രക്കാർ സുരക്ഷിതരാണെന്നും എല്ലാവരെയും ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു. വിമാനം പരിശോധനയ്ക്ക് അയക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിനിടെ വിമാനം ലാൻഡ് ചെയ്ത റൺവേക്ക് കേടുപാടുകൾ സംഭവിച്ചതായി ഛത്രപജി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവള വക്താവ് പറഞ്ഞു. ചെറിയ കാലതാമസങ്ങൾ ഒഴികെ വിമാന സർവീസുകളെ ഇത് ബാധിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |