SignIn
Kerala Kaumudi Online
Thursday, 19 February 2026 6.44 AM IST

വോട്ടെടുപ്പ് പോലും നടക്കാതെ ബിജെപിക്ക് ഗുജറാത്തിൽ ജയം; സൂറത്ത് മണ്ഡലത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

Increase Font Size Decrease Font Size Print Page
bjp

സൂറത്ത്: ലോക്സഭ തിരഞ്ഞെടുപ്പിൽ സൂറത്ത് മണ്ഡലത്തിൽ ബിജെപിക്ക് അപ്രതീക്ഷിത വിജയം. ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. കൂടാതെ കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുഭാണിയുടെ പത്രിക തള്ളിയിരുന്നു. ഇതോടെയാണ് ബിജെപി മണ്ഡലത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വിവരം ബിജെപി യൂണിറ്റ് ചീഫ് സിആർ പാട്ടീലാണ് അറിയിച്ചത്.

'സൂറത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദ്യത്തെ താമര സമ്മാനിച്ചിരിക്കുകയാണ്. സൂറത്ത് ലോക്സഭാ മണ്ഡലത്തിലെ ഞങ്ങളുടെ സ്ഥാനാർത്ഥി മുകേഷ് ദലാലിനെ എതിരില്ലാതെ തിരഞ്ഞെടുത്തതിന് ഞാൻ അഭിനന്ദിക്കുന്നു'- സിആർ പാട്ടിൽ എക്സിൽ കുറിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS, BJP, GUJRATH, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY