ന്യൂഡൽഹി : സി.ബി.എസ്.ഇ 10, 12 പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ തിരുവനന്തപുരം മേഖലയ്‌ക്ക് മിന്നും തിളക്കം. 10ാം ക്ലാസ് പരീക്ഷയിൽ തിരുവനന്തപുരം, വിജയവാഡ മേഖലകൾ ഒന്നാം സ്ഥാനം പങ്കിട്ടു - 99.79% വീതം വിജയം. 12ാം ക്ലാസ് പരീക്ഷയിൽ വിജയവാഡ 99.60% നേടി ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ ഇഞ്ചോടിഞ്ച് വ്യത്യാസത്തിൽ 99.32% നേടി തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്തെത്തി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് മേഖലയ്‌ക്കാണ് കുറഞ്ഞ വിജയം - 79.53%.
17 സി.ബി.എസ്.ഇ മേഖലകളിൽ ദക്ഷിണേന്ത്യക്കാണ് കൂടുതൽ തിളക്കം. 42 ലക്ഷം വിദ്യാർത്ഥികളാണ് 10, 12 ക്ലാസ് പരീക്ഷയെഴുതിയത്. പാസായ വിദ്യാർത്ഥികളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.
ഫലം അറിയാൻ
cbseresults.nic.in, cbse.gov.in, results.cbse.nic.in, results.digilocker.gov.in (UMANG ആപ്പിലും ലഭ്യം)
സി.ബി.എസ്.ഇ 10: 93.66% വിജയം
(കഴിഞ്ഞവർഷം 93.60)
പെൺകുട്ടികൾ - 95 %
ആൺകുട്ടികൾ - 92.63%
സി.ബി.എസ്.ഇ 12: 88.39% വിജയം
(കഴിഞ്ഞ തവണത്തേക്കാൾ 0.41 കൂടുതൽ)
പെൺകുട്ടികൾ - 91.64%
ആൺകുട്ടികൾ - 85.70%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |