SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.07 PM IST

ഉറങ്ങാനായി ഇനി 'മുങ്ങണ്ട', എംഎൽഎമാർക്ക് കാൽനീട്ടി ഇരുന്നുറങ്ങാം, 15 റിക്ലൈനർ വാടകയ്ക്ക് എടുക്കുന്നു

Increase Font Size Decrease Font Size Print Page
mla

ബംഗളൂരു: നിയമസഭ സമ്മേളനത്തിനെത്തുന്ന എംഎൽഎമാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കർണാടക സർക്കാർ. മാർച്ച് മൂന്നിന് ആരംഭിക്കുന്ന ബഡ്ജറ്റ് സമ്മേളനത്തിൽ നിയമസഭയിലെ വിശ്രമമുറിയിൽ 15 റിക്ലൈനർ ക്രമീകരിക്കുമെന്ന് സ്പീക്കർ യുടി ഖാദർ അറിയിച്ചു.

നിയമസഭ സമ്മേളനത്തിനിടെ വിശ്രമിക്കാൻ ആഗ്രഹിക്കുന്ന എംഎൽഎമാർക്ക് പുതിയ സൗകര്യം പ്രയോജനപ്പെടുത്താം. ഉച്ചഭക്ഷണത്തിന് ശേഷം എംഎൽഎമാർ പലരും സഭാ നടപടികളിൽ പങ്കെടുക്കാതെ ഹോസ്റ്റലുകളിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം. വാടകയ്ക്കാണ് റിക്ലൈനർ വാങ്ങുന്നത്. സഭാ നടപടികൾക്ക് ശേഷം തിരിച്ചുനൽകും. ഇതോടൊപ്പം അംഗങ്ങൾക്ക് ചായയും കാപ്പിയും ഉൾപ്പടെ ക്രമീകരിക്കും.

നിയമസഭാംഗങ്ങളുടെ ഹാജർനില മെച്ചപ്പെടുത്തുന്നതിനായി നിരവധി പരിഷ്‌കാരങ്ങളും നടപടികളും ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. കർണാടക നിയമസഭാ സമ്മേളനം മാർച്ച് മൂന്ന് തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് ആരംഭിക്കും.

TAGS: NEWS 360, NATIONAL, NATIONAL NEWS, KARNATAKA, MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY