ന്യൂഡൽഹി: കാമുകിയുടെ വീട്ടിലെത്തിയ യുവാവ് വീട്ടുകാരുടെ പിടിയിൽ നിന്ന് രക്ഷപ്പെടാനായി ഒളിച്ചത് എയർ കൂളറിനുള്ളിൽ. ഡൽഹിയിലാണ് സംഭവം നടന്നത്. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവന്നെങ്കിലും കൂളർ ഒളിയിടമാക്കിയ യുവാവിനെക്കുറിച്ചുളള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
രാത്രിയാണ് യുവാവ് എത്തിയതെന്നാണ് റിപ്പോർട്ട്. ആരുമറിയാതെ നേരേ കാമുകിയുടെ മുറിയിലേക്ക് എത്തി. നേരത്തേ വന്നിട്ടുള്ളതിനാൽ പേടി തോന്നിയതേ ഇല്ല. പക്ഷേ, ഇത്തവണ പണിപാളി. വീട്ടുകാർ യുവാവിനെ പൊക്കി. പിടികൂടുമെന്ന ഘട്ടത്തിലെത്തിയപ്പോൾ രക്ഷപ്പെടാനായി പരക്കംപാഞ്ഞ യുവാവ് മറ്റെല്ലാ വഴികളും അടഞ്ഞതോടെ കൂളറിനുള്ളിൽ നുഴഞ്ഞുകയറുകയായിരുന്നു. അത്യാവശ്യം വണ്ണവും പൊക്കവുമുള്ള ഇയാൾ എങ്ങനെ കൂളറിനുള്ളിൽ കടന്നു എന്നത് ഇപ്പോഴും വ്യക്തമല്ല. യുവാവ് എത്തുമെന്ന് വ്യക്തമായതോടെ വീട്ടുകാർ ഇയാളെ കാത്തിരിക്കുകയായിരുന്നു എന്നും അറിയുന്നുണ്ട്.
Kalesh b/w a Guy and girl family over he came to meet her at night and her family caught him inside cooler in Rajasthan pic.twitter.com/bepkikh2Di
— Ghar Ke Kalesh (@gharkekalesh) November 4, 2023
പക്ഷേ, ഇത്രയൊക്കെ കഷ്ടപ്പെട്ട് കൂളറിനുള്ളിൽ കയറിയെങ്കിലും യുവാവിനെ വീട്ടുകാർ കൈയോടെ പൊക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതികരണവുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. യുവാവിന്റെ രക്ഷപ്പെടൽ വെറും നാടകമെന്നാണ് ഭൂരിപക്ഷത്തിന്റെയും പ്രതികരണം. കൂളറിനുള്ളിലെ യന്ത്രഭാഗങ്ങൾ ഞൊടിയിടയ്ക്കുള്ളിൽ എടുത്തുമാറ്റാൻ കഴിയില്ലെന്നും അവർ പ്രതികരിച്ചു. എന്നാൽ യുവാവിനെ വീട്ടുകാർ പഞ്ഞിക്കിട്ടുകാണും എന്നാണ് മറ്റുചിലർ പറയുത്. എന്തായാലും വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |