
ദോഹ: ഈ വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം പി.എസ്.ജിയുടെ ഫ്രഞ്ച് താരം ഔസ്‌മനെ ഡെബലെയ്‌ക്ക്. മികച്ച വനിതാ താരം ബാഴ്‌സലോണയുടെ സ്പാനിഷ് താരം എയ്‌താന ബോൺമാറ്രിയാണ്. ഫിഫ് ബെസ്‌റ്റ് പുരസ്കാരം തുടർച്ചയായ മൂന്നാം തവണയാണ് ബോൺമാറ്റി സ്വന്തമാക്കന്നത്. ഇത്തവണത്തെ ബാലോൺ ഡി ഓർ പുരസ്കാരവും ഡെംബലെയ്ക്കും ബോൺമാറ്റിയ്ക്കും തന്നെയായിരുന്നു. ബാലോൺ ഡി ഓറിലും ബോൺമാറ്റി ഹാട്രിക്ക് പുരസ്കാര നേട്ടം സ്വന്തമാക്കിയിരുന്നു.
ദോഹയിലാണ് ഫിഫ ദ ബെസ്റ്റ് പുരസ്കാര ചടങ്ങ് നടന്നത്.
മറ്റ് പുരസ്കാരങ്ങൾ
മികച്ച പുരുഷ കോച്ച്- ലൂയിസ് എൻറിക്കെ (പി.എസ്.ജി)
വനിത പരിശീലക - സെറീന വെയ്മാൻ (ഇംഗ്ലണ്ട്)
പുരുഷ ഗോൾ കീപ്പർ - ഡോണരുമ്മ (പി.എസ്.ജി, നിലവിൽ മാൻ.സിറ്റി)
വനിതാ ഗോൾ കീപ്പർ- ഹന്ന ഹാംപ്‌ടൺ (ഇംഗ്ലണ്ട്)
മികച്ച ഗോളുകൾ
പുഷ്കാസ് അവാർഡ്- സാന്റിയാഗോ മോണ്ടിയേൽ (അർജന്റൈൻ ക്ലബ് ഇൻഡിപെൻഡന്റിയെന്റെ)
മാർത്ത അവാർഡ് - ലിസ്ബത്ത് ഒവേയെ (മെക്‌സിക്കൻ ക്ലബ് യുഎഎൻഎൽ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |