SignIn
Kerala Kaumudi Online
Thursday, 18 July 2024 9.27 AM IST

സൗമ്യ വധക്കേസ് ജാമ്യം : നോട്ടീസ് അയയ്ക്കാൻ സുപ്രീംകോടതി

s

ന്യൂഡൽഹി : മലയാളി മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥനെ വെടിവച്ചുകൊന്ന കേസിലെ നാലു പ്രതികൾക്ക് ഡൽഹി ഹൈക്കോടതി ജാമ്യം നൽകിയതിനെതിരെ അമ്മ മാധവി വിശ്വനാഥൻ സമർപ്പിച്ച ഹർജിയിൽ നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. ഇരട്ട ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട രവി കപൂർ, അമിത് ശുക്ല, ബൽജീത് സിംഗ് മാലിക്, അജയ് കുമാർ എന്നിവർക്കാണ് ഫെബ്രുവരി 12ന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതിനെതിരെ അമ്മ നൽകിയ ഹർജിയിൽ ഡൽഹി സർക്കാരിനും നാല് കുറ്റവാളികൾക്കും നോട്ടിസ് അയക്കാൻ ജസ്റ്റിസ് ബേല എം. ത്രിവേദി അദ്ധ്യക്ഷയായ ബെഞ്ച് ഇന്നലെ ഉത്തരവിടുകയായിരുന്നു. നാലാഴ്ച്ചയ്ക്കകം മറുപടി സമർപ്പിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.