SignIn
Kerala Kaumudi Online
Thursday, 18 July 2024 7.30 AM IST

സനാതനധർമ്മ പരാമർശം: സംസ്ഥാനങ്ങൾക്ക് നോട്ടീസ്

s

ന്യൂഡൽഹി: സനാതന ധർമ്മ പരാമർശവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ എഫ്.ഐ.ആറുകൾ സംയോജിപ്പിച്ച് ഒറ്റക്കേസാക്കണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ ഹർജിയിൽ നോട്ടീസ് അയക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. ബീഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശമായ ജമ്മു കാശ്മീരിനുമാണ് നോട്ടീസ്. ജസ്റ്രിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസുള്ള കർണാടക ഒഴികെ മറ്റു സംസ്ഥാനങ്ങൾ ബി.ജെ.പിയുടെ ഭരണത്തിലോ സഖ്യത്തിലോ ആണ്. അതിനാൽ ജീവന് ഭീഷണിയുണ്ടെന്നും അവിടേക്ക് പോകാനാകില്ലെന്നുമാണ് ഉദയനിധിയുടെ വാദം. സനാതന ധർമ്മം ഉന്മൂലനം ചെയ്യേണ്ടതാണെന്ന പരാമർശമാണ് വിവാദമായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.