ബംഗളൂരു: കേസിൽ കുടുക്കുമെന്ന ഭീഷണി ലഭിച്ചതായി ലൈംഗികാതിക്രമ കേസിൽ അറസ്റ്റിയായ ജെ.ഡി.എസ് നേതാവ് പ്രജ്വൽ രേവണ്ണയുടെ സഹോദൻ സൂരജ് രേവണ്ണ.
ചേതൻ എന്ന് പേരുള്ള ഒരാൾ സമീപിച്ച് അഞ്ച് കോടി രൂപ നൽകിയില്ലെങ്കിൽ സൂരജ് രേവണ്ണയെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അദ്ദേഹത്തിന്റെ സുഹൃത്ത് ശിവകുമാർ നൽകിയ പരാതിയിൽ പറയുന്നു. ചേതൻ ആദ്യം ജോലിക്കായാണ് സമീപിച്ചത്. തുടർന്ന് സൂരജിന്റെ ഫോൺ നമ്പർ നൽകിയപ്പോൾ ഇയാൾ നിരന്തരമായി വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |