ന്യൂഡൽഹി: ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള വിലക്കിനെതിരെ തുർക്കി ആസ്ഥാനമായുള്ള വ്യോമയാന കമ്പനിയായ സെലെബി ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഇന്ത്യ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തങ്ങൾ പൂർണമായും ഇന്ത്യൻ കമ്പനിയാണെന്നും തുർക്കി ബന്ധമില്ലെന്നുമാണ് വിശദീകരണം. ഡൽഹി അടക്കം 9 വിമാനത്താവളങ്ങളിലെ കാർഗോ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങൾ ചെയ്യുന്ന തങ്ങളെ വിലക്കുന്നത് 3,791 ജീവനക്കാരെ ബാധിക്കും. മുന്നറിയിപ്പില്ലാതെയാണ് വ്യോമയാന മന്ത്രാലയം സുരക്ഷാ അനുമതി പിൻവലിച്ചത്. അതോടെ സേവനങ്ങൾ തടസപ്പെട്ടെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |