ജമ്മു കാശ്‌മീരിലെ എൻജിനിയറിംഗ് വിസ്‌മയം ചെനാബ് റെയിൽവേ കമാന പാലം ഉൾപ്പെടെ വമ്പൻ പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്‌തു.
46000 കോടിയുടെ പദ്ധതികൾക്കും തുടക്കമിട്ടു.
ജമ്മു കാശ്‌മീർ ഇന്ത്യയുടെ കിരീടത്തിലെ രത്നമാണെന്ന് മോദി
കാശ്‌മീർ മുതൽ കന്യാകുമാരി എന്ന വാക്പ്രയോഗം റെയിൽവേ ശൃംഖലയുടെ കാര്യത്തിലും യാഥാർത്ഥ്യമായി. ഉധംപൂർ - ശ്രീനഗർ - ബരാമുള്ള റെയിൽ പാത പദ്ധതി പുതിയ, ശാക്തീകരിക്കപ്പെട്ട കാശ്‌മീരിന്റെ അടയാളം
വലിയ വെല്ലുവിളികൾ അതിജീവിച്ചാണ് റെയിൽ പദ്ധതികൾ യാഥാർത്ഥ്യമാക്കിയത്.
പാരീസിലെ ഈഫൽ ടവറിനേക്കാൾ ഉയരമുള്ള ചെനാബ് പാലം വിനോദസഞ്ചാരികളെ ആകർഷിക്കും
ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേയ്‌ഡ് റെയിൽവേ പാലമാണ് അൻജി
രാജ്യവുമായി ജമ്മു കാശ്‌മീരിന്റെ റെയിൽ ബന്ധം ദൃഢമാകുകയാണ്
കാശ്‌മീർ ആപ്പിൾ, പരമ്പരാഗത കരകൗശലങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ രാജ്യമൊട്ടാകെയുള്ള പ്രധാന വിപണികളിൽ ചെറിയ ചെലവിൽ എത്തിച്ചേരുമെന്നും മോദി പറഞ്ഞു.
ജമ്മുവിനെയും കാശ്‌മീരിനെയും ബന്ധിപ്പിക്കുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്‌തു
പുതിയ മെഡിക്കൽ കോളേജിന് തറക്കല്ലിട്ടു.
ദേശീയ പതാക വീശി
ചെനാബ് റെയിൽ കമാന പാലം രാജ്യത്തിന് സമർപ്പിച്ച ശേഷം മോദി പാലത്തിന്റെ ഡെക്കിലൂടെ നടന്ന് ദേശീയ പതാക വീശിയത് ആവേശമായി. ചെനാബിൽ ത്രിവർണ പതാക ഉയർത്തിയത് ചരിത്ര നിമിഷമാണെന്ന് അദ്ദേഹം എക്‌സ് പോസ്റ്റിൽ പ്രതികരിച്ചു. ദേശീയ അഭിമാനത്തിന്റെ നിമിഷമാണിത്. ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ പോലും ഭാവിയിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ വളരുന്ന കഴിവിന്റെ തെളിവാണ്. പാലത്തിന്റെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും മോദി നേരിട്ടുകണ്ട് അഭിനന്ദിച്ചു. മാതാ വൈഷ്ണോ ദേവി കത്ര - ശ്രീനഗർ വന്ദേഭാരത് എക്‌സ്‌പ്രസിന്റെ കന്നിയോട്ടത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുമായി സംവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |