ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവും നിയമസഭാ തിരഞ്ഞെടുപ്പുകളും ഉയർത്തിയ വെല്ലുവിളികൾ അതിജീവിച്ച് മൂന്നാം മോദി സർക്കാർ ഇന്ന് ഒരു വർഷം തികയ്‌ക്കും. നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിൽ 11 വർഷവും 14 ദിവസവും ഇന്ന് പൂർത്തിയാക്കും. വാർഷികാഘോഷം ഗംഭീരമാക്കാൻ വിപുലമായ പരിപാടികളാണ് ബി.ജെ.പി ഒരുക്കുന്നത്. പഹൽഗാമിലെ ഭീകരതയ്‌ക്ക് പകരം പാകിസ്ഥാന് ചുട്ടമറുപടി നൽകിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിളക്കമാകും പ്രധാനമായും ഉയർത്തിക്കാട്ടുക. മഹാരാഷ്‌ട്ര, ഹരിയാന, ഡൽഹി തിരഞ്ഞെടുപ്പ് വിജയങ്ങൾ നരേന്ദ്ര മോദിയുടെ നേതൃപാടവത്തിന്റെയും മികവായി ചൂണ്ടിക്കാട്ടും. രാജ്യത്തുടനീളം പ്രധാനമന്ത്രി പങ്കെടുക്കുന്ന മെഗാ റാലികളും പദയാത്രകളും സംഘടിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |