
ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടിംഗിൽ സുതാര്യത ഉറപ്പാക്കണമെന്ന പൊതുതാത്പര്യഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. പൊതുപ്രവർത്തകനായ ഡോ. ഖേം സിംഗ് ഭാട്ടിയുടെ ഹർജിയിൽ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന 2000 രൂപ വരെയുള്ള സംഭാവനകൾക്ക് നികുതിയിളവുണ്ട്. ആദായനികുതി നിയമത്തിലെ ഈ വ്യവസ്ഥയെയും ഹർജിയിൽ ചോദ്യംചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |