
ന്യൂഡൽഹി: പൊതുമുതൽ നശിപ്പിക്കൽ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആർക്കും പരാതി കൊടുക്കാമെന്ന് സുപ്രീംകോടതി. പ്രിവൻഷൻ ഒഫ് ഡാമേജ് ടു പബ്ലിക് പ്രോപ്പർട്ടി (പി.ഡി.പി.പി) നിയമത്തിൽ ആർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഉത്തർപ്രദേശിൽ ഗ്രാമപ്രധാന്റെ പരാതിയിലെടുത്ത പൊതുമുതൽ നശിപ്പിക്കൽ കേസിലെ പ്രതിക്ക് വിചാരണക്കോടതി സമൻസ് അയച്ചിരുന്നു. ഈ നടപടി അലഹബാദ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ ഗ്രാമ പ്രധാൻ അടക്കം സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഭൂമി പ്രബന്ധക് സമിതിക്ക് മാത്രമേ പരാതി നൽകാൻ കഴിയുകയുള്ളുവെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |