
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ നടന്ന കാലയളവിൽ പാകിസ്ഥാന് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ട അസാമിലെ കോളേജ് പ്രൊഫസർക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പാകിസ്ഥാനിലെ സഹോദരങ്ങൾക്കൊപ്പമാണ് ഇപ്പോഴും, എപ്പോഴുമെന്നായിരുന്നു പ്രൊഫസർ മുഹമ്മദ് ജോയ്‌നൽ അബേദിന്റെ പോസ്റ്റ്. പിന്നാലെ സർക്കാർ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. 179 ദിവസമായി കസ്റ്റഡിയിൽ കഴിയുകയായിരുന്നു. കേസിൽ ഇതുവരെ വിചാരണ ആരംഭിക്കാത്തത് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചു. പ്രൊഫസർക്കെതിരെ പോക്സോ കേസും നിലവിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |