
ചെന്നൈ: കരൂർ ദുരന്തത്തെ കുറിച്ച് അന്വേഷണം നടത്തുന്ന സി.ബി.ഐ നടനും ടി.വി.കെ അദ്ധ്യക്ഷൻ വിജയ്‌യെ പ്രതിയാക്കിയേക്കും. ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും വിജയ്‌ക്ക് ഒഴിയാനാവില്ലെന്ന് സി.ബി.ഐ അന്വേഷണത്തിൽ വ്യക്തമായെന്നാണ് സൂചന. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയ്ക്കു വേണ്ടിയാണ് വിജയ്‌യെ സി.ബി.ഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് വിജയ്‌ക്ക് സമൻസും നൽകിയിട്ടുണ്ട്.
2025 സെപ്തംബർ 27ന് കരൂരിൽ വിജയ് നയിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 41 പേർ മരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ജനുവരി 12നും 19നും ഏജൻസിയുടെ ആസ്ഥാനത്ത് നടനെ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിനിടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും റാലിയുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ച് രാഷ്ട്രീയ നേതാവിൽ നിന്ന് കൂടുതൽ വ്യക്തത ആവശ്യമാണെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
ഉത്തരം നൽകേണ്ട
ചോദ്യങ്ങൾ
1.നിശ്ചയിച്ചതിലും ഏഴു മണിക്കൂറിലധികം വൈകി വേദിയിലേക്ക് എത്തിയത് എന്തുകൊണ്ട്?
2. വലിയ ആൾക്കൂട്ടവും തിരക്കുംമൂലം പ്രശ്നങ്ങളുണ്ടായിട്ടും പ്രസംഗം തുടർന്നത് എന്തുകൊണ്ട്?
3. തിരക്ക് ഒഴിവാക്കി ആളുകളെ പിരിച്ചുവിടാൻ ഒരു പാർട്ടി അദ്ധ്യക്ഷൻ/സൂപ്പർ താരം എന്ന നിലയിലും വിജയ് എന്ത് നടപടി സ്വീകരിച്ചു?
4. സംഭവത്തിനു ശേഷം എന്തുകൊണ്ടാണ് അടിയന്തരമായി ചെന്നൈയിലേക്ക് മടങ്ങിയത്?
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |