SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.30 PM IST

മമത സുപ്രീംകോടതിയിൽ ഹാജരായത് ചട്ടവിരുദ്ധമെന്ന് ഹർജി

Increase Font Size Decrease Font Size Print Page
k

ന്യൂഡൽഹി: എസ്‌.ഐ.ആർ കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് ഹാജരായതിനെ ചോദ്യം ചെയ്ത് അഖില ഭാരത ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റ് സതീഷ് കുമാർ അഗർവാൾ സുപ്രീംകോടതിയിൽ. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്ന് പശ്ചിമ ബംഗാൾ എസ്‌.ഐ.ആർ കേസ് പരിഗണിക്കുന്നുണ്ട്.

എസ്‌.ഐ.ആർ കേസ് മുഖ്യമന്ത്രിയുടെ സ്വകാര്യ തർക്കമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭരണഘടനാപരമായ അധികാര വിനിയോഗത്തെക്കുറിച്ചുമുള്ള വിഷയമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. അത്തരം സാഹചര്യങ്ങളിൽ, മുഖ്യമന്ത്രി എന്ന നിലയിൽ വ്യക്തിപരമായി ഹാജരാകാൻ കഴിയില്ല. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ, സംസ്ഥാനത്തിന് വാദിക്കാൻ അഭിഭാഷകരുണ്ട്. മുഖ്യമന്ത്രി നേരിട്ട് ഹാജരാകുന്നത് ഭരണഘടനാപരമായി അനുചിതവും നിയമപരമായി അംഗീകരിക്കാൻ കഴിയാത്തതുമാണ്.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY