
സ്വമേധയാ കേസ്
ന്യൂഡൽഹി: എ.ഐ (നിർമിതബുദ്ധി) ഉപയോഗിച്ച് ആന്ധ്രാപ്രദേശിലെ വിചാരണക്കോടതി വിധിയെഴുതിയതിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഇന്നുവരെ ഒരു കോടതിയും പുറപ്പെടുവിക്കാത്ത വിധികളാണ് സിവിൽ കോടതിയുടെ വിധിയിലുള്ളതെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചു. ഗുരുതരമായ പെരുമാറ്രച്ചട്ട ലംഘനമാണിത്. കേസിന്റെ മെരിറ്റു പരിഗണിച്ചുള്ള വിധിയെ വെറും പിഴവായി കാണാൻ കഴിയില്ല. ജുഡിഷ്യറിയുടെ വിധിയെഴുത്ത് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുന്ന കാര്യമാണിത്. നിയമപരമായ നടപടി ആവശ്യമുള്ള വിഷയമാണെന്നും കോടതി വ്യക്തമാക്കി. സ്വമേധയാ കേസെടുത്തു. അറ്റോർണി ജനറലിനും, സോളിസിറ്റർ ജനറലിനും, ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്‌ക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |