മുംബയ് : ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞു. സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്നതിനിടെ നടി ഇന്ത്യ വിടാൻ ശ്രമിച്ചതിനെയാണ് ഉദ്യോഗസ്ഥർ തടഞ്ഞത്. ദുബായിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു നടി. ചോദ്യം ചെയ്യലിനായി നടിയെ ഡൽഹിയിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |