ചെങ്കൽപ്പേട്ട്: കുടുംബ പ്രശ്നങ്ങൾക്ക് കൈകാര്യം ചെയ്യുന്ന തമിഴിലെ പ്രശസ്ത പരിപാടിയായ സൊൽവതെല്ലാം ഉൺമൈയിൽ പങ്കെടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ചെങ്കല്‍പേട്ട് സ്വദേശി അന്നപൂർണി ആൾദൈവമായി. അരസു അമ്മ എന്നാണ് അന്നപൂർണിയുടെ പുതിയ പേര്.
പീഠത്തിൽ ഇരിക്കുന്ന അന്നപൂർണിയുടെ കാല്‍ക്കൽവീണ് അനുയായികൾ പൊട്ടിക്കരയുന്നതും അന്നപൂർണി അനുഗ്രഹിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ 'അരസു അമ്മ' ഒളിവിൽ പോയി. അതേസമയം, ടിവി പരിപാടിയിലൂടെ നേടിയ പ്രസിദ്ധി വച്ച് ആളുകളെ പറ്റിക്കുകയാണ് അന്നപൂർണിയെന്ന് സമൂഹമാദ്ധ്യമങ്ങളിൽ വിമർശനമുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |