SignIn
Kerala Kaumudi Online
Thursday, 19 September 2024 1.37 AM IST

അമർനാഥ് യാത്ര പാതയിലൊന്നായ പഹൽഗാമിൽ മൂന്ന് ഭീകരരെ വധിച്ചു

Increase Font Size Decrease Font Size Print Page
terrorist-killed

ശ്രീനഗർ: അമർനാഥ് യാത്രയുടെ പ്രധാന പാതകളിലൊന്നായ കാശ്മീർ ശ്രീനഗറിലെ അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ഹിസ്‌ബുൽ മുജാഹിദ്ദീൻ ഭീകരസംഘടനയുടെ മുതിർന്ന അംഗമായ അഷ്‌റഫ് മോൽവിയും ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു.

പഹൽഗാമിലെ കാട്ടിനുള്ളിൽ ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ തെരച്ചിലിനിടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തു. തുടർന്ന് ഭീകരരും സേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജൂൺ 30ന് ആരംഭിക്കുന്ന അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പുകളിൽ ഒന്നാണ് കാശ്‌മീരിലെ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ പഹൽഗാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, TERRORIST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.