ഭുവനേശ്വർ : ഒഡീഷയിലെ നുവാപാട ജില്ലയിലെ പതാധാര റിസർവ് ഫോറസ്റ്റിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്ക് വീരമൃത്യു. നാല് പേർക്ക് ഗുരുതര പരിക്കേറ്റു. ഉത്തർപ്രദേശ് സ്വദേശി എ.എസ്.ഐ ശിശുപാൽ സിംഗ്, ഹരിയാന സ്വദേശികളായ എ.എസ്.ഐ ശിവ്ലാൽ, കോൺസ്റ്റബിൾ ധർമ്മേന്ദ്ര സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് ഒരു റോഡ് തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനത്തിലേർപ്പെട്ട ജവാന്മാർക്ക് നേരെ വെടിവയ്പ് നടത്തുകയായിരുന്നു. വീരമൃത്യു വരിച്ച ജവാൻമാരിൽ നിന്ന് എകെ-47 റൈഫിളുകൾ കൈക്കലാക്കി അക്രമികൾ സ്ഥലംവിട്ടു. പ്രദേശത്ത് സി.ആർ.പി.എഫിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |