ഭോപ്പാൽ: മദ്ധ്യ പ്രദേശിലെ മഹോയയിൽ നടന്ന ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയുടെ ബൈക്ക് റൈഡ്. ഭാരത് ജോഡോയിൽ പങ്കെടുക്കാനും രാഹുലിനെ കാണാനുമായി അദ്ദേഹത്തെ പിന്തുടർന്ന രജത് പരാശർ, സർതാക് എന്നീ യുവാക്കളുടെ ബൈക്കിലാണ് അദ്ദേഹം റൈഡ് നടത്തിയത്. നീല പരവതാനി വിരിച്ച വഴിയിലൂടെ ഹെൽമറ്റ് ധരിച്ച് രാഹുൽ ഗാന്ധി ബൈക്ക് ഓടിച്ചു. ഇവരെ കൂടാതെ ഇവരുടെ പത്ത് മാസം പ്രായമുള്ള വളർത്തു നായ മാർവലും ജോഡോ യാത്രയിൽ പങ്കെടുത്ത് താരമായി.
രാഹുൽ ഗാന്ധി അദ്ഭുതപ്പെടുത്തുന്ന വ്യക്തിയാണെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹത്തോടുള്ള കാഴ്ചപ്പാട് മാറിയെന്നും രജത് പറഞ്ഞു. ബൈക്ക് റൈഡിന്റെയും രാഹുൽ ഗാന്ധിയോടൊപ്പം മാർവൽ ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിന്റെയും ചിത്രങ്ങൾ കോൺഗ്രസ് പങ്കുവച്ചു.
ചിത്രങ്ങൾക്ക് വലിയ സ്വീകരണമാണ് സമൂഹ മാദ്ധ്യമങ്ങളിൽ ലഭിച്ചത്. ഇത്തരം യാത്രകൾക്ക് പരിശീലനം ലഭിച്ച നായയാണ് മാർവൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |