കാൻബെറ : ഡ്രൈവിംഗിൽ ഏറെ കമ്പമുള്ളയാളാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ മമ്മൂട്ടി. ഇപ്പോഴിതാ ഓസ്ട്രേലിയയിൽ അവധി ആഘോഷിക്കുന്നതിനിടെ കാറോടിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സിഡ്നിയിൽ നിന്ന് കാൻബറയിലേക്കും അവിടെ നിന്ന് മെൽബണിലേക്കും തുടർന്ന് ടാസ്മാനിയയിലേക്കുമായിരുന്നു മമ്മൂട്ടിയുടെ കാർ യാത്ര.
മമ്മൂട്ടിയുടെ പി.ആർ.ഒ റോബർട്ട് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വീഡിയോയ്ക്കൊപ്പം അദ്ദേഹം ഒരു കുറിപ്പും പങ്കുവച്ചു. രണ്ടു ദിവസം കൊണ്ടാണ് മമ്മൂട്ടി ടാസ്മാനിയ ചുറ്റിക്കണ്ടതെന്നും ഓസ്ട്രേലിയയിലെ ആദ്യ ഘട്ട സന്ദർശനത്തിൽ അദ്ദേഹം ആകെ 2,300 കിലോമീറ്റർ ദൂരം ഡ്രൈവ് ചെയ്തെന്നും കുറിപ്പിൽ പറയുന്നു.
റോബർട്ടിനെ കൂടാതെ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും സുഹൃത്ത് രാജശേഖരനും യാത്രയിൽ ഒപ്പമുണ്ടായിരുന്നു. പുൽമേടുകൾക്കും വൻ മരങ്ങളും നിറഞ്ഞ മനോഹരമായ റോഡിലൂടെയുള്ള മമ്മൂട്ടിയുടെ ശാന്തമായ കാർ യാത്രയ്ക്ക് നിരവധി ആരാധകരാണ് ലൈക്കും ഷെയറുമായി എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |