ന്യൂഡൽഹി: ഭീകരവാദം ശക്തമാകുന്നതിനെത്തുടർന്ന് കാശ്മീരിലെ വിവിധ മേഖലകളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. പുൽവാമ, കുൽഗാം, ഷോപ്പിയാൻ, ബാരാമുള്ള, കുപ്വാര എന്നീ ജില്ലകൾ ഉൾപ്പെടെ 32 സ്ഥലങ്ങളിലാണ് റെയ്ഡുകൾ നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിവിധ തീവ്രവാദ സംഘടനകൾക്ക് പിന്തുണ നൽകുന്നവർക്കും സഹായിക്കുന്നവർക്കെതിരെയും പരിശോധനകളും നടപടികളും ശക്തമാക്കിയിട്ടുണ്ട്.
ജമ്മു കാശ്മീർ പൊലീസിന്റെയും പാരാമിലിറ്ററിയുടെയും സഹായത്തോടെയാണ് എൻഐഎ തിരച്ചിൽ നടത്തിയത്. അറസ്റ്റുകളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല, ഭീകര ശൃംഖലകളെ തകർക്കുന്നതിനും മേഖലയിൽ ഭാവിയിൽ ഉണ്ടാകാനിടയുള്ള ആക്രമണങ്ങൾ തടയുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് എൻഐഎയുടെ നടപടികളെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |