ന്യൂഡൽഹി: കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സന്തോഷ് ജഗ്ദാലെയുടെ ഭാര്യ പ്രഗതി ജഗ്ദാലെ. ഭീകരർക്ക് കനത്ത തിരിച്ചടി നൽകിയതിന് പിന്നാലെയാണ് പ്രഗതി കേന്ദ്രസർക്കാരിനോട് നന്ദി പറഞ്ഞത്.
പഹൽഗാമിലെ ഭീകരാക്രമണത്തിന് ഉചിതമായ മറുപടിയാണിതെന്ന് പ്രഗതി പറഞ്ഞു. ഓപ്പറേഷന്റെ പേര് കേട്ടപ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞൊഴുകി എന്നും അവർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. 'ആ ഭീകർ നമ്മുടെ പെൺമക്കളുടെ സിന്ദൂരം മായ്ച്ചതിന് കൊടുത്ത ഉചിതമായ മറുപടിയാണിത്. ഈ ഓപ്പറേഷന്റെ പേര് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. സർക്കാരിനോട് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു' - പ്രഗതി വ്യക്തമാക്കി.
പഹൽഗാം ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ആളുകൾക്കുള്ള ആദരാഞ്ജലിയും നീതിയുമാണെന്ന് സന്തോഷ് ജഗ്ദാലെയുടെ മകൾ അസാവരി ജഗ്ദലെ പ്രതികരിച്ചു. 'ഓപ്പറേഷന്റെ പേര് കേട്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു. തീവ്രവാദികളാൽ കൊല്ലപ്പെട്ടവർക്ക് ഇത് ഒരു യഥാർത്ഥ ആദരാഞ്ജലിയും നീതിയുമാണ്.'- അശാവാരി പറഞ്ഞു.
Pune | On #OperationSindoor, Pragati Jagdale, wife of Santosh Jagdale who was killed in Pahalgam terror attack, says, "It's a befitting reply after the way those terrorists erased the vermilion of our daughters...On hearing the name of this operation, I got tears in my eyes. I… pic.twitter.com/F9AcqHWANk
— ANI (@ANI) May 7, 2025
ഓപ്പറേഷൻ സിന്ദൂരയോട് പ്രതികരിച്ച് പഹൽഗാമിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകൾ ആരതി രംഗത്തെത്തിയിരുന്നു. തനിക്കും കുടുംബത്തിനും ഉണ്ടായ നഷ്ടം നികത്താനാകാത്തതാണെങ്കിലും ഇന്ത്യയുടെ തിരിച്ചടിയിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ആരതി പറഞ്ഞു. നമ്മുടെ മണ്ണിൽ വച്ചാണ് അവർ ഒരു ദാക്ഷിണ്യവും കൂടാതെ നിരപരാധികളെ കൊന്നുതള്ളിയത്. ഇന്ത്യയുടെ തിരിച്ചടിക്കായി പ്രാർത്ഥിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |