
അമരവാതി: ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ തലയ്ക്ക് 50 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് കമാൻഡറെ സുരക്ഷാസേന വധിച്ചു. മാദ്‌വി ഹിദ്മയെയാണ് (43) വെടിവച്ചു കൊന്നത്. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം. മാദ്‌വിയുടെ ഭാര്യ രാജെ എന്ന രാജാക്കയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആറ് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു മാദ്‌വി.2010ൽ ദന്തെവാഡയിൽ 76 സിആർപിഎഫ് ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ആക്രമണവും 2013ൽ കോൺഗ്രസ് ഉന്നത നേതാക്കൾ ഉൾപ്പടെ 27പേരുടെ മരണത്തിനിടയാക്കിയ ജിറാം ഘാട്ടിയിൽ നടന്ന ആക്രമണത്തിലും പ്രധാന പങ്ക് മാദ്‌വിയിക്ക് ഉണ്ടെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |