
ന്യൂഡൽഹി: ദേശവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ജമ്മു കാശ്മീർ പൊലീസിന്റെ പ്രത്യേക അന്വേഷണ ഏജൻസി (എസ്.ഐ.എ) ജമ്മുവിലെ ദി കാശ്മീർ ടൈംസിന്റെ ഓഫീസ് റെയ്ഡ് ചെയ്തു. പരിശോധനയിൽ എകെ-47 വെടിയുണ്ടകൾ,പിസ്റ്റൾ റൗണ്ടുകൾ,മൂന്ന് ഗ്രനേഡ് ലിവറുകൾ എന്നിവ കണ്ടെടുത്തു.
അനിഷ്ടം പ്രചരിപ്പിക്കുക,വിഘടനവാദത്തെ മഹത്വവത്കരിക്കുക,രാജ്യത്തിന്റെ പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും ഭീഷണി ഉയർത്തുക എന്നീ കുറ്റങ്ങൾ ചുമത്തി കാശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്‌തു. 1954ൽ ഒരു വാരികയായി പ്രസിദ്ധീകരണം തുടങ്ങിയ ദി കാശ്‌മീരി ടൈംസ് ജമ്മു കാശ്മീരിലെ ഏറ്റവും പഴക്കമേറിയ പത്രങ്ങളിൽ ഒന്നാണ്. 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം ജമ്മു കാശ്മീരിൽ നിയന്ത്രണങ്ങൾക്കെതിരെ കാശ്മീർ ടൈംസ് എഡിറ്റർ അനുരാധ ഭാസിൻ സുപ്രീംകോടതിയിൽ കേസ് നൽകിയിരുന്നു.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കണമെന്നും റെയ്ഡ് സമ്മർദ്ദം ചെലുത്താൻ വേണ്ടിയാകരുതെന്നും ജമ്മു കാശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ സിംഗ് ചൗധരി പറഞ്ഞു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളും പി.ഡി.പി നേതാവുമായ ഇൽറ്റിജ മുഫ്തി നടപടിയെ വിമർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |