മനുഷ്യന്‍ ഇന്നേവരെ കണ്ടെത്തിയ യാത്രാ മാര്‍ഗങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് വിമാനം. കിലോമീറ്ററുകള്‍ താണ്ടി മറ്റൊരു ഭൂഖണ്ഡത്തിലേക്ക് പറക്കാന്‍ പോലും വെറും മണിക്കൂറുകള്‍ മാത്രം മതി വിമാനങ്ങള്‍ക്ക്. ലോകത്തിലെ തന്നെ ഏറ്റവും കുറവ് അപകടമരണങ്ങള്‍ സംഭവിക്കുന്ന ഒന്ന് കൂടിയാണ് വിമാനയാത്രകള്‍. എന്നാല്‍ വിമാനങ്ങള്‍ പറക്കാന്‍ ധൈര്യപ്പെടാത്ത ചില സ്ഥലങ്ങളുണ്ട് ലോകത്ത്. പ്രധാനമായും മൂന്ന് സ്ഥലങ്ങളാണ് ഇത്തരത്തിലുള്ളത്. എത്ര മികച്ച പൈലറ്റ് ആണെങ്കിലും ഇവിടങ്ങളിലൂടെ പറക്കാന്‍ ധൈര്യപ്പെടില്ല.
ഹിമാലയന്‍ പര്‍വതനിരകള്‍ സ്ഥിതി ചെയ്യുന്ന ടിബറ്റന്‍ പ്ലാറ്റോ ആണ് ഇതില്‍ ഒന്നാമത്തേത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ പ്രദേശത്ത് കൂടി പറക്കുന്നതിന് വലിയ അപകടസാദ്ധ്യതകളുണ്ട്. ഹിമാലയന്‍ പര്‍വതനിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഈ പ്രദേശത്തിന് മുകളിലൂടെ വിമാനങ്ങള്‍ക്ക് പറക്കാന്‍ ചില പരിമിതികളുണ്ട്. ഈ പ്രദേശത്ത് വിമാനങ്ങള്‍ പറക്കുന്നതിന് നിരോധനമില്ലെങ്കിലും അപകടസാദ്ധ്യത വളരെ കൂടുതലായതിനാല്‍ പൈലറ്റുമാര്‍ ആ റിസ്‌ക് എടുക്കാന്‍ തയ്യാറാകില്ല.
ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ഇവിടുത്തെ പരമാവധി ഉയരം 15,000 അടിവരെയാണ്. ഒരു വിമാനം മിക്കവാറും പറക്കുക 30,000 അടി വരെ ഉയരത്തിലാണ്. എന്നാല്‍ മോശം കാലാവസ്ഥ പോലുള്ള സാഹചര്യം വരികയാണെങ്കില്‍ വിമാനങ്ങള്‍ താഴ്ന്ന് പറക്കേണ്ടതായി വരും. ഇത് 10,000 അടിവരെ താഴേക്ക് വരാം. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ 15,000 അടി ഉയരമുള്ള മലനിരകള്‍ക്ക് മദ്ധ്യത്തിലൂടെ പറക്കുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തും. തണുത്ത കാറ്റ് പോലുള്ള പ്രതികൂല സാഹചര്യവും അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കും.
ബര്‍മുഡ ട്രയാങ്കിള്‍ ആണ് രണ്ടാമത്തെ സ്ഥലം. ധാരാളം വിമാനങ്ങളും കപ്പലുകളും കാണാതായിട്ടുള്ള ഭീതിനിറയ്ക്കുന്ന സ്ഥലമാണിത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബര്‍മുഡ ട്രയാങ്കിള്‍. ഫ്‌ളോറിഡ, ബര്‍മുഡ, പ്യൂര്‍ട്ടോ റിക്കോ എന്നിവിടങ്ങള്‍ക്കിടയിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൊടുങ്കാറ്റും, ചുഴികളും നിറഞ്ഞ പേടിപ്പിക്കുന്ന കാലാവസ്ഥയുള്ള ഈ പ്രദേശം നിരവധി വിമാനങ്ങളേയും കപ്പലുകളേയും വിഴുങ്ങിയിട്ടുണ്ട്.
മൂന്നാമത്തേത് ഏരിയ 51 എന്നറിയപ്പെടുന്ന അമേരിക്കന്‍ മിലിറ്ററി ബേസ് ആണ്. തന്ത്രപ്രധാനമായ ഈ സ്ഥലത്ത് കൂടി വിമാനങ്ങള്‍ പറക്കുന്നതിന് അനുവാദം ലഭിക്കാറില്ല. ഇവിടെ നടക്കുന്ന പ്രവര്‍ത്തികള്‍ പുറത്ത് അറിയാന്‍പാടില്ലെന്നതാണ് അമേരിക്കയുടെ നിര്‍ബന്ധം. ലോകത്തെ ഒരു രാജ്യത്തിന്റെ വിമാനത്തിനും ഈ പ്രദേശത്ത് കൂടെ പറക്കാന്‍ അനുവാദം നല്‍കാറില്ല. വിലക്കുകള്‍ ലംഘിച്ച് ഏതെങ്കിലും രാജ്യത്തെ വിമാനം ഈ പ്രദേശത്ത് കൂടി പറന്നാല്‍ ഉടനടി അവയെ വെടിവച്ചിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |