ബാക്കു: ചെസ് ലോകകപ്പ് ഫൈനലിൽ വിജയം കൊയ്ത് ഇതിഹാസ താരം മാഗ്നസ് കാൾസൺ. ആദ്യ രണ്ട് ഗെയിമുകളിൽ തന്നെ സമനിലയിൽ കുരുക്കിയ ഇന്ത്യൻ വിസ്മയം പ്രഗ്നാനന്ദയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് കാൾസൺ തന്റെ കന്നി ലോകകിരീടം നേടിയത്. 18-ാരനായ പ്രഗ്നാനന്ദയ്കക്ക് മുന്നിൽ അടിയറവ് പറയുമെന്ന നിലയിൽ നിന്നായിരുന്നു താരത്തിന്റെ തിരിച്ചുവരവ്.
ആദ്യ രണ്ട് ഗെയിമുകൾ സമനിലയിൽ കലാശിച്ചതോടെ ടൈബ്രേക്കറിലൂടെയായിരുന്നു മത്സരത്തിന്റെ അന്തിമ ഫലപ്രഖ്യാപനം. ടൈബ്രേക്കറിലെ ആദ്യ റൗണ്ടിൽ തന്നെ കാൾസന്റെ മേധാവിത്വം വ്യക്തമായിരുന്നു. രണ്ടാം ഗെയിമിൽ പ്രഗ്നാനന്ദ സമനില സമ്മതിച്ചതോടെ കാൾസൺ കിരീടം ഉറപ്പിക്കുകയായിരുന്നു.
ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ കൗമാര വിസ്മയമായ പ്രഗ്‌നാനന്ദ പരാജയത്തിലും പ്രശംസയേറ്റു വാങ്ങുന്നുണ്ട്. അഞ്ച് തവണ ലോകചാമ്പ്യനായിട്ടുള്ള മാഗ്നസ് കാൾസണെ രണ്ട് ക്ളാസിക്കൽ ഗെയിമുകളിൽ സമനിലയിൽ തളച്ച പ്രഗ്നാനന്ദയുടെ മികവാണ് ഫൈനൽ ടൈബ്രേക്കറിലേക്ക് എത്തിച്ചത്. ഭാവിയിലെ ചെസ് ലോകകപ്പിൽ പ്രഗ്നാനന്ദ കിരീടമുറപ്പിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. ലോക ഒന്നാം നമ്പർ നമ്പർ താരമായ കാൾസണ് പ്രഗ്നാനന്ദയുടെ നിന്ന് പരാജയമൊഴിവാക്കിയത് ആശ്വാസമാണ്. എന്നാൽ 32കാരനായ കാൾസണുമായി താരതമ്യം ചെയ്യുമ്പോൾ ഭാവിയിലെ മറ്റ് നേട്ടങ്ങൾക്കായുള്ള മുന്നൊരുക്കമായാണ് പ്രഗ്നാന്ദയുടെ ഫൈനൽ പ്രവേശം വിലയിരുത്തപ്പെടുന്നത്.
കാരണം വിസ്മയ കുതിപ്പോടെയാണ് 18കാരൻ ആർ. പ്രഗ്നാനന്ദ ഫൈനലിൽ എത്തിയത്. ലോകരണ്ടാം നമ്പർ താരം ഹികാരു നകാമുറ, മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനോ എന്നിവരെ പ്രഗ്നാനന്ദ തോല്പിച്ചിരുന്നു. നോർവീജിയൻ ഇതിഹാസമായ കാൾസണ് ഫൈനൽ പോരാട്ടത്തിൽ മികച്ച വെല്ലുവിളിയാകാനും യുവതാരത്തിന് കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |