
മിയാമി: ഫ്ലോറിഡയിലെ മിയാമിയിലുള്ള ഡോളർ ട്രീ സ്റ്റോറിലെ ഫ്രീസറിനുള്ളിൽ വനിതാ ഡോക്ടറുടെ നഗ്നമായ മൃതദേഹം കണ്ടെത്തി. 32കാരിയായ ഡോ. ഹെലൻ മാസിയൽ ഗാരെ സാഞ്ചസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ സ്റ്റോറിലെ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച വെെകുന്നേരം കട അടയ്ക്കുന്നതിന് മുൻപ് ഹെലൻ സ്റ്റോറിലെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
സിസിടിവി ദൃശ്യങ്ങളിൽ ഇവർ കടയിൽ നിന്ന് ഒന്നും വാങ്ങിയില്ലെന്ന് വ്യക്തമാണ്. എന്നാൽ രാത്രി ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള ഫ്രീസർ ഇരിക്കുന്ന സ്ഥലത്തേക്ക് ഹെലൻ പോകുകയും അവിടെ രാത്രി മുഴുവൻ ചെലവഴിച്ചെന്നും പൊലീസ് പറയുന്നു. എന്തിനാണ് യുവതി അവിടെയെത്തിയതെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.
രണ്ടുകുട്ടികളുടെ അമ്മയായ ഹെലൻ നിക്കരാഗ്വയിലാണ് താമസിക്കുന്നത്. ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളുടെ ചികിത്സയിൽ സ്‌പെഷ്യലെെസ് ചെയ്തിരുന്ന അനസ്തേഷ്യോളജിസ്റ്റ് ആയിരുന്നു ഹെലൻ. യുവതിയെ നിർബന്ധിച്ച് ഫ്രീസറിലേക്ക് കയറ്റിയതിന് തെളിവില്ലെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |