
ജാംനഗർ: ഇന്ത്യ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിന് മുൻപ് അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസിക്ക് അവിസ്‌മരണീയമായ അനുഭവമൊരുക്കി വന്യമൃഗങ്ങളുടെ പുനരധിവാസ, സംരക്ഷണ കേന്ദ്രമായ വൻതാര. റിയലൻസ് ഇൻഡസ്ട്രീസ് എക്സിക്യുട്ടീവ് ഡയറക്ടറും വൻതാരയുടെ സ്ഥാപകനുമായ അനന്ത് അംബാനി മെസിയെ സ്വീകരിച്ചു. ഗ്രേയ്റ്റസ്‌റ്റ് ഒഫ് ഓൾ ടൈമിന്റെ(ജി.ഒ.എ.ടി) ഇന്ത്യ പര്യടനത്തിന്റെ അവസാന ലാപ്പിൽ ലൂയി സൊറോസ്. റൊഡ്രിഗോ ഡീ പോൾ തുടങ്ങിയവരുടെ ഒപ്പമാണ് മെസി ഗുജറാത്തിലെ ജാംനഗറിൽ എത്തിയത്. ഹൈന്ദവ സനാതന ധർമ്മത്തിൽ അധിഷ്ഠിതമായ ചടങ്ങുകളോടെയാണ് മെസിയെ വൻതാരയിൽ സ്വീകരിച്ചത്. വന്യമൃഗങ്ങളുടെ സംരക്ഷണത്തിന് അനന്ത് അംബാനിയുടെ പ്രതിബദ്ധതയെ ലയണൽ മെസി പ്രകീർത്തിച്ചു. വൻതാര പൂർണമായും സന്ദർശിച്ച് തൃപ്തിയോടെയാണ് മെസി നാട്ടിലേക്ക് മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |