
ന്യൂഡൽഹി: ഗോവ നിശാ ക്ലബ്ബിൽ തീപിടിച്ച് 25 പേർ മരിച്ച സംഭവത്തിൽ പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ സഹോദരന്മാർ അറസ്റ്റിൽ.
തായ്ലൻഡിൽ നിന്ന് നാടുകടത്തിയതോടെ ബർച്ച് ബൈ റോമിയോ ലെയ്ൻ ക്ലബ് ഉടമകളായ സൗരഭ് ലൂത്ര, ഗൗരവ് ലൂത്ര എന്നിവർ
ഇന്ത്യയിലെത്തുകയായിരുന്നു. ഡൽഹിയിലെത്തിയ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. തുടർന്ന് ഗോവ പൊലീസ് ട്രാൻസിറ്റ് റിമാൻഡിൽ കൊണ്ടുപോയി.
കഴിഞ്ഞ ആറിന് അപകടമുണ്ടായതിനുപിന്നാലെ ലൂത്ര സഹോദരന്മാർ തായ്‌ലൻഡിലേക്ക് നാടുകടന്നിരുന്നു. തുടർന്ന് ഇന്ത്യൻ അധികൃതർ ഇരുവരുടേയും പാസ്‌പോർട്ടുകൾ റദ്ദാക്കി. ഇന്റർ പോൾ ബ്ലൂ കോർണർ നോട്ടീസ് പുറപെടുവിച്ചു. രേഖകൾ
അധികൃതർ തായ്ലൻഡിന് കൈമാറുകയും അവരെ നാടുകടത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഇരുവരെയും ഫുക്കറ്റിലെ ഒരു റിസോർട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത് തായ് പൊലീസ് ഇന്ത്യയിലേക്ക് നാടുകടത്തി.
ശരിയായ മുൻകരുതലുകളെടുക്കാതെയും സുരക്ഷാ നടപടികൾ പാലിക്കാതെയും ക്ലബ്ബ് നടത്തിയതിനാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |