ഏഴാം വയസിലാണ് ഗുകേഷ് ആദ്യമായി കരുക്കൾ നീക്കിത്തുടങ്ങിയത്. സ്കൂളിലെ ചെസ് പരിശീലകനായ ഭാസ്കറാണ് ഗുകേഷിലെ ചെസ് മികവ് ആദ്യം കണ്ടെത്തിയത്. കളി പഠിച്ചു തുടങ്ങി ആറാം മാസത്തിൽ തന്നെ ഗുകേഷ് ഫിഡെ റേറ്റിംഗുള്ള താരമായി. 12-ാവയസിൽ ഗ്രാൻഡ്മാസ്റ്റർ പട്ടം നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടവും ഗുകേഷ് സ്വന്തമാക്കി.2022 ജൂലൈ 16നു ബിയൽ ചെസ് ഫെസ്റ്റിവലിൽ ഗ്രാൻഡ് മാസ്റ്റർ ലീ ക്വാംഗ് ലിയമിനെ തോൽപിച്ചാണ് ഗുകേഷ് 2700 ഇലോ റേറ്റിംഗ് മറികടന്നത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ പുരുഷ ചെസ് ടീമിലും ഗുകേഷ് അംഗമായിരുന്നു. 2006 മേയ് 29ന് ചെന്നൈയിലായിരുന്നു ഗുകേഷിന്റെ ജനനം. ഗുകേഷിന്റെ പിതാവ് രരജനീകാന്ത് ചെന്നൈയിൽ ഇ.എൻ.ടി സർജനാണ്. അമ്മ പത്മ മൈക്രോബയോളജിസ്റ്റും.
രാജകീയ വരവേല്പ്
ടൊറാന്റൊ:ചാമ്പ്യൻപട്ടം ഉറപ്പിച്ച ശേഷം ടൊറാന്റോയിലെ ഗ്രേറ്റ് ഹാളിൽ നിന്ന് പുറത്തേക്കെത്തിയ ഗുകേഷിന് ഗംഭീര സ്വീകരണമാണ് ആരാധകർ നൽകിയത്. ഗുകേഷ്, ഗുകേഷ് വിളികളുമായി തിടിച്ച് കൂടിയ ജനക്കൂട്ടത്തിന് നടുവിലൂടെ താമസ സ്ഥലത്തേക്ക് പോകുവാനുള്ള വാഹനത്തിൽ കയാറാൻ താരം ഏറെ കഷ്ടപ്പെട്ടു. ആരാധകർക്കൊപ്പം സെൽഫിയെടുത്തും അവരോട് നന്ദി പറഞ്ഞുമാണ് ഗുകേഷ് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |